AFTERSUN – ആഫ്റ്റർസൺ (2022)

ടീം GOAT റിലീസ് : 180
AFTERSUN – ആഫ്റ്റർസൺ (2022) poster

പോസ്റ്റർ: എ ആർ റിഹാൻ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Charlotte Wells
പരിഭാഷ ആദർശ് ബി പ്രദീപ്
ജോണർ Drama, Coming-of-age story
ഡൗൺലോഡ്
ഡൗൺലോഡുകൾ

തന്റെ Handycam, Calum ത്തിനു നേരെ തിരിച്ചുകൊണ്ട് Sophie ചോയ്ക്ക്വയാണ്! What he imagined to be at the the age 11 ? ശേഷം അച്ഛന്റെ ഉത്തരമെന്നോണം ആ പതിനൊന്നുവയസ്സുകാരിയുടെ കണ്ണിലൂടെ മുൻപിലുള്ള ലോകം കാണിക്കുവാണ്, തുടർന്ന്, ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂറോളം.

ചെറിയ വെക്കേഷനിലൂടെ അച്ഛൻ : മകൾ റിലേക്ഷൻ പറഞ്ഞു വയ്ക്കുന്ന സിനിമ എന്നതിനു എത്രയോ മുകളിലുള്ള അനുഭവമാണീത് നൽകുന്നത്. നോർമൽ പീപ്പിൾ എന്ന സീരീസ് കണ്ടവർക്കറിയാം പോൾ മെസ്ക്കൽ എന്ന അഭിനേതാവിന്റെ പ്രകടനംവും, Flawed ആയ ഡെസ്പെയർ സ്റ്റേറ്റ് ഓഫ് മൈൻഡ് ക്യാരി ചെയ്യുന്ന വ്യക്തിത്വത്തെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും.. ആ ക്യാരകറ്ററിനെ അതേപടി മാറ്റി നട്ട അനുഭവമാണ് കാലും എന്ന അച്ഛൻ വേഷം. മകളെയുറക്കി കിടത്തി തന്റേതു മാത്രമായ ചെറിയ ചില നിമിക്ഷങ്ങളിലേക്കു ആ മനുഷ്യൻ കടക്കുമ്പോൾ , ചെയ്യാനൊരുങ്ങുന്ന ടൈ ചി യുടെയും മെഡിറ്റേഷൻന്റെയും ബുക്കുകൾ ആ മുറിയുടെ കോണിൽ ഒരു വേളയിൽ കാണിയ്ക്കുന്നുണ്ട്, ആ കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കു വേണ്ടിയാവാം കുറച് ചോദ്യങ്ങൾ ബാക്കിവച്ച് തന്നെ സിനിമ അവസാനിക്കുന്നതും.

ആഫ്റ്റർസണ്ണിനെ ഏറ്റവും ഹൃദ്യമാക്കുന്നത് അവസാന ഭാഗത്തോടടുക്കുമ്പോഴാണ്. അരങ്ങേറുന്ന Rave പാർട്ടി യുടെയിടയിൽ ഗ്ലിംപ്സ് ആയി കാണിക്കുന്ന മോമെന്റ് സ് കണ്ടറിയേണ്ടതു തന്നെയാണ്.. ഇനിയും പറഞ്ഞാൽ തീരാത്തത്രയും ബ്രില്യൻസ് ഇമോഷൻസ് ആയി പലപ്പോഴും Metaphors ന്റെ ഭാവത്തിൽ, അതുമൊരു Directorial debut. വർക്കിലൂടെ പ്രേക്ഷകനു കാണാൻ കഴിഞ്ഞു എന്നതാണ്, ആഫ്റ്റർസണ്ണിനെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമയായി നിലനിർത്തുന്നതും.

പോൾ മെസ്‌ക്കലിന് 2023'ലെ ബെസ്റ്റ് ആക്ടറിനുള്ള ഓസ്കാർ നോമിനേഷനും ഈ ചിത്രം നേടികൊടുത്തു.

എഴുത്ത് : Meluha.