ADBHUTHAM – അദ്ഭുതം (2021)

ടീം GOAT റിലീസ് : 426
ADBHUTHAM – അദ്ഭുതം (2021) poster

പോസ്റ്റർ: സാരംഗ് ആർ എൻ

ഭാഷ തെലുങ്ക്
സംവിധാനം Mallik Ram
പരിഭാഷ മുനവ്വർ കെ എം ആർ, അനന്തു ജെ എസ്, സാരംഗ് ആർ എൻ
ജോണർ റൊമാൻസ്, സയൻസ് ഫിക്ഷൻ
ഡൗൺലോഡ്
ഡൗൺലോഡുകൾ

ജീവിതത്തിലെ തിരിച്ചടികളിൽ മനംനൊന്ത് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന രണ്ട് അപരിചിതരാണ് സൂര്യയും വെണ്ണിലയും.

തങ്ങളുടെ അവസാന നിമിഷത്തിൽ, ഇരുവരും സ്വന്തം മൊബൈൽ നമ്പറിലേക്ക് ഒരു സന്ദേശം അയക്കാൻ ശ്രമിക്കുന്നു. എന്നാൽ തികച്ചും അവിശ്വസനീയമായ ഒരു കാര്യമാണ് പിന്നീട് സംഭവിക്കുന്നത്. സൂര്യ അയക്കുന്ന സന്ദേശം വെണ്ണിലക്കും വെണ്ണിലയുടെ സന്ദേശം സൂര്യയ്ക്കും ലഭിക്കുന്നു.

തങ്ങളുടെ അതേ ഫോൺ നമ്പർ മറ്റൊരാൾ ഉപയോഗിക്കുന്നു എന്നറിഞ്ഞ് ഇരുവരും ആശയക്കുഴപ്പത്തിലാവുകയും പരസ്പരം വഴക്കിടുകയും ചെയ്യുന്നു. ഈ അസാധാരണമായ സംഭവത്തോടെ ഇരുവരും തങ്ങളുടെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്മാറുന്നു. പിന്നീട് ഫോണിലൂടെ ഇവർ നിരന്തരം സംസാരിക്കാൻ തുടങ്ങുന്നു.

ഒരിക്കലും നേരിൽ കാണാതെ, ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള ഇവർക്കിടയിൽ പതിയെ ഒരു ആത്മബന്ധം ഉടലെടുക്കുന്നു. ഒരേ നഗരത്തിൽ ജീവിക്കുന്ന തങ്ങൾക്ക് എന്തുകൊണ്ട് നേരിൽ കാണാൻ സാധിക്കുന്നില്ല എന്നത് അവരെ കുഴക്കുന്നു.

ഒരേ ഫോൺ നമ്പറിന് പിന്നിലെ രഹസ്യം കണ്ടെത്താനും പരസ്പരം കണ്ടുമുട്ടാനും അവർ നടത്തുന്ന ശ്രമങ്ങളും അതിലൂടെ ചുരുളഴിയുന്ന അപ്രതീക്ഷിത സത്യങ്ങളുമാണ് "അദ്ഭുതം" എന്ന സിനിമയുടെ കഥാ വിവരണം. പ്രണയവും ആകാംഷയും കോർത്തിണക്കിയ ഒരു വ്യത്യസ്തമായ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.