A STREET CAT NAMED BOB – എ സ്ട്രീറ്റ് ക്യാറ്റ് നെയിംസ് ബോബ് (2016)

ടീം GOAT റിലീസ് : 79
A STREET CAT NAMED BOB – എ സ്ട്രീറ്റ് ക്യാറ്റ് നെയിംസ് ബോബ് (2016) poster

പോസ്റ്റർ: ശംഭു കുന്നേൽ

ഭാഷ ഇംഗ്ലീഷ്
സംവിധാനം Roger Spottiswoode
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ ഫാമിലി, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

റോജർ സ്പോട്ടീസ്വുഡ് 'ന്റെ സംവിധാനത്തിൽ 2016'ൽ പുറത്തിറങ്ങിയ ഒരു ബ്രിട്ടിഷ് ബയോഗ്രഫിക്കൽ ചലച്ചിത്രമാണ് എ സ്ട്രീറ്റ് ക്യാറ്റ് നെയിംഡ് ബോബ്.

നമ്മുടെ ജീവിതത്തിൽ സുഹൃത്ത് ബന്ധങ്ങൾ ചിലപ്പോൾ ദൃഢവും സ്നേഹസമ്പന്നവുമായിരിക്കും, ചിലത് വളരെ മോശവും ആയേക്കാം .ഒരാളുടെ ജീവിതം പുതിയൊരു തലത്തിലേക്ക് എത്തിക്കാനുo അതിന് കഴിഞ്ഞേക്കാം .എന്നാൽ ഇവിടെ ഇവിടെ അതിന് പുതിയ മാനം നൽകുന്നത് നമ്മുടെ നായകൻ ജെയിംസും പിന്നെ ബോബ് എന്നു വിളിപ്പേരുള്ള പൂച്ചയുമാണ്.

ഡ്രഗ് അഡിക്റ്റായ ആളാണ് നമ്മുടെ കഥാനായകൻ ജെയിംസ് .അതുകൊണ്ട് തന്നെ വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്ന കക്ഷി തെരുവോരങ്ങളിലാണ് അന്തിയുറങ്ങിയിരുന്നതും .പക്ഷേ ഘടി നല്ലൊരു പാട്ടുക്കാരൻ കൂടിയുമാണ്. പകൽ തെരുവിൽ പാടിയാണ് ഉപജീവനം നടത്തിയിരുന്നത്.എന്നിരുന്നാൽ പോലും ഒരു നേരത്തെ ഭക്ഷണത്തിനുപ്പോലും ഉള്ളത് അവന് കിട്ടിയുരുന്നില്ല.

അപ്പോഴാണ് അവന് തെരുവിൽ നിന്നും പരുക്ക് പറ്റിയ ഒരു പൂച്ചയെ കിട്ടുന്നത് തന്റെ സുഹൃത്തിന്റെ സഹായത്തോട്ടെ അതിനെ അവൻസുഖപ്പെടുത്തുന്നു. പിന്നെ പാട്ടു പാടാൻ പോകുന്നത് അവർ ഒരുമിച്ചായി. അത് കാണികളിൽ ശ്രദ്ധയും കൗതുകമുണർത്തുകയും ചെയ്യുന്നതു കൊണ്ട് അവന് കൂടുതൽ പണം കിട്ടി തുടങ്ങുകയും അവർ പോപ്പുലർ ആവുകയും ചെയ്യുകയാണ്. ബോബ് മൂലം വൻ ജനപ്രീതി ലഭിച്ച ജെയിംസ് ഒരു പുസ്തമെഴുതാനുള്ള ഓഫറും ഇത് മൂലം ലഭിക്കുന്നു.

ബോബ് മൂലം ഡ്രഗ് അഡിക്ഷനിൽ നിന്നും ജയിംസ് മോചിതനാവുന്നതും
അച്ഛൻ മകൻ ബന്ധവും അവന്റെ മുന്നോട്ടുള്ള ജീവിതമാണ് ചിത്രം പറഞ്ഞു പോകുന്നത് '. മൊത്തത്തിൽ നല്ലൊരു ഫീൽ ഗുഡ് ചിത്രമാണിത്.

പിന്നെ ഇതൊരു യഥാർത്ഥ
സംഭവ കഥയാണ്.ബോബ് എന്ന ക്യാറ്റ് തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഒരു ബുക്കിലൂടെ എഴുതുകയും അത്‌ ഹിറ്റ് ആവുകയും ചെയ്തു. 2012 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബുക്ക്‌ കൂടിയായി ' എ സ്ട്രീറ്റ് ക്യാറ്റ് നെയിംഡ് ബോബ് '. ആ രചയിതാവിന്റെ ബയോഗ്രാഫിക്കൽ ഏടുകളാണ് ഈ ചിത്രം.