ഭാഷ | കൊറിയൻ |
---|---|
സംവിധാനം | Jung Woo-sung |
പരിഭാഷ | മുനവ്വർ കെ എം ആർ |
ജോണർ | ആക്ഷൻ, ത്രില്ലർ |
സു-ഹ്യുക്ക് മുൻപ് ചെയ്ത കുറ്റത്തിന് ജയിലിലാവുകയും പത്തു വർഷത്തിന് ശേഷം ജയിലിൽ നിന്നിറങ്ങുകയും ചെയ്യുന്നു.തന്റെ പഴയ സുഹൃത്തും ഇപ്പോഴത്തെ ചെയർമാനുമായ വ്യക്തിക്ക് സു-ഹ്യുക്കിനെ തിരികെ വേണമെന്നാണ്.
തന്റെ ജയിൽ വാസത്തിനു ശേഷം പ്രിയമതക്കൊപ്പം ജീവിക്കണമെന്ന ആഗ്രഹവുമായാണ് സു-ഹ്യുക്ക് ഇറങ്ങുന്നത്.തന്റെ പ്രിയതമ പറയുമ്പോഴാണ് തനിക്കൊരു മകളുള്ള കാര്യം നായകൻ അറിയുന്നത്.
ചെയർമാന്റെ ശിങ്കിടികളിൽ ഒരുത്തൻ സു-ഹ്യുകിന്റെ മകളെ കടത്തുകയും സു-ഹ്യുക് മകളെ കണ്ടെത്താൻ ശ്രമിക്കുകയുമാണ്.
ഒരു ആക്ഷൻ ലെവൽ നില നിർത്താൻ സിനിമക്ക് സാധിച്ചിട്ടുണ്ട്. ചില രംഗങ്ങൾ അത്രമേൽ ആവേശം കൊള്ളിക്കുന്നതുമാണ്.കോമഡിക്കും ചെറിയ രീതിയിൽ പ്രാധാന്യം നൽകിയിട്ടുള്ള ഈ സിനിമ പ്രേക്ഷകനെ നിരാശപ്പെടുത്തില്ല.