പോസ്റ്റർ: DECKBYTE
| ഭാഷ | ഇംഗ്ലീഷ് |
|---|---|
| സംവിധാനം | George R.R. Martin, Ira Parker |
| പരിഭാഷ | സനോജ് ജാനകി |
| ജോണർ | ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി, ഡ്രാമ |
ഗെയിം ഓഫ് ത്രോൺസിനും ഹൗസ് ഓഫ് ദ് ഡ്രാഗൺ നും ശേഷം GOT യൂണിവേഴ്സിൽ നിന്നുള്ള പരമ്പരയാണ് ദ് നൈറ്റ് ഓഫ് ദ് സെവൻ കിംഗ്‌ഡംസ്.
ഗെയിം ഓഫ് ത്രോൺസിനും ഏറെക്കുറെ 100 വർഷങ്ങൾക്ക് മുൻപ് , വെസ്റ്ററോസിൽ ഉണ്ടായിരുന്ന, അനാഥനും ദരിദ്രനുമായൊരു യോദ്ധാവിന്റെയും ടാർഗേറിയൻ രാജകുമാരന്റെയും കഥയാണ് ഇത്.
തന്റെ യജമാനന്റെ മരണശേഷം ഒറ്റപ്പെട്ടുപോയ ഡങ്ക്, തന്റെ ഭാഗ്യം പരീക്ഷിക്കാനായി ആഷ്ഫോർഡ് മെഡോയിലെ വലിയ മത്സരത്തിൽ (Tourney) പങ്കെടുക്കാൻ തീരുമാനിക്കുന്നു. യാത്രയ്ക്കിടയിൽ അവൻ എഗ്ഗിനെ കാണുകയും അവനെ തന്റെ സഹായിയായി സ്വീകരിക്കുകയും ചെയ്യുന്നു.
വലിയ യുദ്ധങ്ങളേക്കാളും രാഷ്ട്രീയ തന്ത്രങ്ങളേക്കാളും ഉപരിയായി, രണ്ട് വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വന്ന ഇവർ തമ്മിലുള്ള അപൂർവ്വമായ സൗഹൃദമാണ് സീരീസിന്റെ കാതൽ.
സെവൻ കിംഗ്ഡംസിലൂടെയുള്ള ഇവരുടെ സാഹസിക യാത്രകൾക്കിടയിൽ വരാനിരിക്കുന്ന വലിയ അപകടങ്ങളെക്കുറിച്ചും, ടാർഗേറിയൻ വംശത്തിന്റെ ഭാവിയെക്കുറിച്ചും ഡങ്ക് തിരിച്ചറിയുന്നു.
ഒരു സാധാരണക്കാരൻ എങ്ങനെ ഒരു വലിയ യോദ്ധാവായി മാറുന്നുവെന്നും, ഒരു രാജകുമാരൻ എങ്ങനെ ജനങ്ങളുടെ രാജാവായി വളരുന്നുവെന്നുമാണ് ഈ പരമ്പര പറയുന്നത്.