ഭാഷ | ഇംഗ്ലീഷ് |
---|---|
സംവിധാനം | Gore Verbinski |
പരിഭാഷ | അശ്വിൻ കൃഷ്ണ ബി ആർ |
ജോണർ | ഹൊറർ, മിസ്റ്ററി |
2016-ൽ റിലീസായ ഒരു സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് "എ ക്യൂർ ഫോർ വെൽനെസ്സ്". 1924-ൽ തോമസ് മാൻ എഴുതിയ "ദി മാജിക് മൗണ്ടൻ" എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രം ലോക്ക്ഹാർട്ട് തന്റെ കമ്പനിയിലെ തലവനെ അന്വേഷിച്ച് സ്വിറ്റ്സർലാൻഡിലുള്ള ഒരു ആശുപത്രിയിലേക്ക് യാത്രതിരിക്കുന്നതാണ് തുടക്കം.
ഭയാനകമായ ആ ഗ്രാമത്തിന്റെ ചരിത്രം അത്ര നല്ലതല്ല. ആശുപത്രിയിൽ എത്തിയതോടെ അവരുടെ പ്രവർത്തികൾ കണ്ട നായകന് സംശയം തോന്നുന്നതും, അവിടുത്തെ ഇരുണ്ട രഹസ്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതുമാണ് സിനിമയുടെ രത്ന ചുരുക്കം. ഹൊറർ മിസ്റ്ററി എന്നീ ജേണർ ഇഷ്ടപ്പെട്ട പ്രേക്ഷകർ ഒരിക്കലും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു ഐറ്റം. ത്രില്ലർ പ്രേമികൾക്കും കാണാം കേട്ടോ. അത്യാവശ്യം ഡിസ്റ്റർബ് ആയിട്ടുള്ള സീനുകളും അടൾട്ട് കണ്ടെന്റും ഉള്ളതിനാൽ വീട്ടുകാരോടൊപ്പമുള്ള കാഴ്ചകൾ ഒഴിവാക്കുക.