A BLOODY ARIA – എ ബ്ലഡ്‌ അരിയ (2006)

ടീം GOAT റിലീസ് : 336
A BLOODY ARIA – എ ബ്ലഡ്‌ അരിയ (2006) poster

പോസ്റ്റർ: ബ്ലാക്ക് മൂൺ

ഭാഷ കൊറിയൻ
സംവിധാനം Won Shin-yeon
പരിഭാഷ ഷാഫി വെൽഫെയർ
ജോണർ ത്രില്ലർ, കോമഡി
ഡൗൺലോഡ്
ഡൗൺലോഡുകൾ

സംഗീതം പഠിക്കണം എന്ന മോഹവുമായി ആ പെൺകുട്ടി ചെന്ന് കയറിയത് തന്റെ പ്രൊഫസറുടെ ലക്ഷങ്ങൾ വിലമതിക്കുന്ന കാറിനുള്ളിലേക്കാണ്. യാത്രയില്‍ പ്രൊഫസർ കാർ മെയിൻ റോഡിൽ നിന്നും വഴി തിരിച്ച് ഒരു ഉൾപ്രദേശത്തേക്ക് വിടുന്നു. ദക്ഷിണയായി അയാൾ ചോദിച്ചത് ആ പെൺകുട്ടിയുടെ ശരീരമായിരുന്നു.

വിറയ്ക്കുന്ന കൈകൾ കൊണ്ട് പ്രൊഫസറുടെ കഴുത്തിൽ പിടിച്ച് ഒരു തള്ളും കൊടുത്ത് പെൺകുട്ടി ഇറങ്ങി ഒരു ഓട്ടം വെച്ചു കൊടുത്തു.

ഓടിപ്പോയവൾ കുറച്ചു കഴിഞ്ഞു തിരിച്ചു വന്നോളും എന്നോർത്ത് അയാൾ അവിടെ കണ്ണും നട്ടു കാത്ത് കാത്തിരുന്നു. പക്ഷെ വന്നത് പ്രദേശ വാസികളായ ചിലർ ആയിരുന്നു.
വളരെ വിചിത്രമായ രീതിയിൽ ആയിരുന്നു വന്നവരുടെ പെരുമാറ്റം.

ഇവരുടെ അരികിൽ നിന്നും രക്ഷപെടാനുള്ള എന്തേലും മാർഗ്ഗം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രൊഫസർ. താൻ ഒറ്റയ്ക്ക് ഈ പ്രദേശമൊക്കെ ഒന്നു കാണാൻ ഇറങ്ങിയതാണ് ഇനി മടങ്ങിപോവുകയാണ് എന്നൊക്കെ പറഞ്ഞു തടി ഊരാൻ ശ്രമിച്ച അയാൾ ആ കാഴ്ച കണ്ട് ഒന്ന് ഞെട്ടുന്നു....
ഉപദ്രവിക്കാൻ ശ്രമിച്ച പെൺകുട്ടി നാട്ടുകാരിൽ ഒരുവന്റെ മോട്ടോർ സൈക്കിളിന്റെ പിന്നിൽ ഇരുന്ന് അങ്ങോട്ടേക്ക് വരുന്നു.
ശേഷം കണ്ടറിയുക.

അപ്രതീക്ഷിത സംഭവവികാസങ്ങളുമായി കഥ പറഞ്ഞു പോയിരിക്കുന്ന ഈ ത്രില്ലെർ ചിത്രത്തിന്റെ ക്ലൈമാക്സ്‌ പ്രേക്ഷകരെ അമ്പരിപ്പിക്കും എന്നുറപ്പാണ്.