A (AD INFINITUM) – എ (ആഡ് ഇൻഫിനിറ്റം) (2021)

ടീം GOAT റിലീസ് : 115
A (AD INFINITUM) – എ (ആഡ് ഇൻഫിനിറ്റം) (2021) poster
ഭാഷ തെലുങ്ക്
സംവിധാനം Ugandhar Muni
പരിഭാഷ ഹരിശങ്കർ പുലിമുഖത്ത് മഠം
ജോണർ ത്രില്ലർ, ഡ്രാമ
ഡൗൺലോഡ്
ഡൗൺലോഡുകൾ

'science demands sacrifice'
ത്രില്ലർ പ്രേമികളെ കാണാൻ പ്രേരിപ്പിക്കുന്ന കോൺസെപ്റ് ആണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

ഒരു അപകടത്തിൽപ്പെട്ട് ഓർമ്മ നഷ്ടപ്പെടുന്ന നായകൻ,എല്ലാ ദിവസവും അയാളെ ഒരു മോഷം സ്വപ്നം വേട്ടയാടുന്നുണ്ട്.അതെ സമയം നഗരത്തിൽ കൊച്ചു കുട്ടികളെ തട്ടികൊണ്ട് പോകുന്നത് പതിവാക്കുന്നു ഇതിന് പിന്നിൽ ആരാണ് എന്ന് പോലീസ് അന്വേഷിക്കുന്നതും,തന്റെ പാസ്ററ് എന്താണ് എന്ന് നായകൻ അറിയാൻ ശ്രമിക്കുന്നതുമാണ് ചുരുക്കത്തിൽ കഥ.തുടക്കം മുതൽ അവസാനം വരെ സ്ലോ paceൽ കഥ പറഞ്ഞ് പോകുന്ന സിനിമയാണങ്കിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകളും,സ്ക്രീപറ്റിന്റെ ബലവും വീഴചകളില്ലാതെ മെക്കിങ്ങും ചിത്രത്തെ എൻഗേജിങ് ആകുന്നു.

സിനിമയുടെ നട്ടെല്ല് നായകനായ നിതിൻ പ്രസനയുടെ പ്രകടനം തന്നെയാണ്( മലയാളിയാണ് എന്നറിഞ്ഞതിൽ സന്തോഷം)ഒപ്പം നായികയുടെ പ്രകടനവും നന്നായിരുന്നു.ബിജിഎം ചിത്രത്തിന് വേണ്ട വിധത്തിൽ പ്രയോജനമായിട്ട് തോന്നിയില്ലാ. സിനിമാറ്റോഗ്രാഫി ,എഡിറ്റിംഗ് തരക്കേടില്ലായിരുന്നു. ചുരുങ്ങിയ ചിലവിൽ നിർമ്മിച്ച സിനിമ ആയിട്ട് കൂടി നല്ല രീതിയിൽ മെക്ക് ചെയ്യാൻ കഴിഞ്ഞ പുതുമുഖ സംവിധായകൻ യുഗന്ധർ മുനിയുടെ കഴിവ് പ്രശംസനിയമാണ്.

ഒരു രണ്ടാം ഭാഗം ഉണ്ടാവും എന്നൊരു സൂചന നല്കിയാണ് സിനിമ അവസാനിക്കുന്നത്.