ഭാഷ | ഫ്രഞ്ച് |
---|---|
സംവിധാനം | Daniel Grou |
പരിഭാഷ | ഷാഫി വെൽഫെയർ |
ജോണർ | ഹൊറർ, ക്രൈം |
"പ്രതികാരത്തിന്റെ ഏഴ് ദിവസങ്ങൾ!"
തന്റെ എട്ട് വയസ്സുള്ള മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കൊലയാളിയോട് ആ പിതാവ് ചെയ്യുന്ന ഏഴ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രതികാരത്തിന്റെ കഥയാണ്
ഡാനിയേൽ ഗ്രൂ സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ 7 ഡേയ്സ് എന്ന കനേഡിയൻ സിനിമ.
ഡോ. ബ്രൂണോ ഹാമെൽ തന്റെ ഏക മകളുടെ മരണവാർത്തയറിഞ്ഞു, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അവൾ ക്രൂര ബലാത്സംഗത്തിനിരയായാണ് മരിച്ചതെന്ന് അറിഞ്ഞതോടെ അയാൾക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
പ്രതിയെ പൊലീസ് അധികം വൈകാതെ തന്നെ പിടിച്ചിരുന്നു, പക്ഷേ കോടതി വിധിച്ചത് 15 വർഷം മുതൽ 25 വർഷം വരെയുള്ള തടവ്‌ശിക്ഷ മാത്രമായിരുന്നു.
ഒടുവിൽ തന്റെ മകൾക്ക് വേണ്ടിയുള്ള നീതി നടപ്പിലാക്കാൻ ആ പിതാവ് തന്നെ ഇറങ്ങിപുറപ്പെടുകയാണ്.
കോടതിയിൽനിന്നും ജയിലിലേക്ക് പ്രതിയെ കൊണ്ടുപോകും വഴി ബ്രൂണോ ആ കൊലയാളിയെ പോലീസുകാരുടെ കയ്യിൽനിന്നും തന്ത്രപൂർവ്വം തട്ടിയെടുത്ത് ദൂരെയുള്ള ഒരു കാടിനുള്ളിലെ ആളൊഴിഞ്ഞ ഒരു കോട്ടേജിൽ ബന്ദിയാക്കി പിന്നീടുള്ള ഏഴ് ദിവസങ്ങൾ അയാളുടെ മനസ്സിലുള്ള സങ്കടം, പക, പ്രതികാരം തീർക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പ്രതികാരം എന്നുപറഞ്ഞാൽ പതിവ് ക്ളീഷേ-റിവഞ്ച് ഫ്ലിക്കല്ല, മറിച്ച് ഒരു Slasher മൂവിയിലേതുപോലുള്ള ഏഴ് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഭയാനകമായ ക്രൂരമായ ടോർച്ചർ തന്നെയാണ്..അയാളനുഭവിക്കുന്ന ഓരോ കഠിനമായ വേദനയുടെ ആഴം സിനിമ കാണുന്ന നമ്മൾക്കുവരെ ഫീൽ ചെയ്യിപ്പിക്കുംവിധമുള്ള മേക്കിങ്ങാണ് സിനിമയുടെ പ്ലസ് പോയിന്റ്.
വലിയ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തരത്തിലുള്ള കൂറ്റൻ ഹാമർ കൊണ്ട് ബ്രൂണോ ആ കൊലയാളിയുടെ കാൽമുട്ട് അടിച്ചൊടിക്കുന്ന ഒരു സീൻ ഉണ്ട് ഹമ്മോ പക്കാ ഒറിജിനാലിറ്റി തോന്നിപ്പിക്കുംതരത്തിലുള്ള ഷോട്ട് ആയിരുന്നു അത്.
ഈ സിനിമ മികച്ചൊരു റിവഞ്ച് ത്രില്ലറാണ് ഒപ്പം 18+ മൂവി കൂടിയാണ്.