ഭാഷ | ഹിന്ദി |
---|---|
സംവിധാനം | Vidhu Vinod Chopra |
പരിഭാഷ | റിധിൻ ഭരതൻ, ഷാഫി വെൽഫെയർ, ശ്രീകേഷ് പി എം |
ജോണർ | ബയോഗ്രഫി, ഡ്രാമ |
ചില സിനിമകൾ നമ്മുക്ക് തരുന്ന ഒരു ബൂസ്റ്റ് ഉണ്ട്, അതൊരു യഥാർഥ്യത്തിൽ നടന്ന ഇൻസിപിറേഷണൽ അല്ലെങ്കിൽ മോട്ടിവേഷണൽ കഥ കൂടി ആകുമ്പോൾ അതിന്റെ ആക്കം കൂട്ടും. അത്തരത്തിൽ കാണുന്ന ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ മടി പിടിച്ചു കിടക്കുന്ന പല കാര്യങ്ങളെയും മറനീക്കി പുറത്ത് കൊണ്ട് വരാൻ കഴിയുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന കഴിഞ്ഞ വർഷം ഇറങ്ങിയ ഒരു മികച്ച ചിത്രം.
കുപ്രസിദ്ധി നേടിയ ചമ്പാൽ എന്ന ഒരു ചെറിയ പട്ടണത്തിൽ നിന്നും 12ത് ഫെയിലായ ജീവിക്കാൻ കഷ്ടപ്പെടുന്ന വളരെ സാധാരണക്കാരനായ ഒരു യുവാവ് ips ആകാൻ ശ്രമിച്ചതിന്റെയും അതിന്റെ പിന്നിലെ അവന്റെ കഠിനാധ്വനത്തിന്റെയും പ്രയത്നത്തിന്റെയും യഥാർത്ഥ കഥയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. അത് എങ്ങനെയാണ് എന്താണെന്നൊക്കെ നിങ്ങൾ കണ്ട് തന്നെ അറിയുക.
ശക്തമായ തിരകഥയും മികച്ച മേക്കിങ്ങും അത്യുഗ്രൻ പ്രകടനങ്ങളും അതിനോടൊപ്പം കാണിക്കളെ ചിത്രത്തിലേക്ക് ലയിച്ചു ചേർക്കുന്ന മനോഹര സംഗീതുവമൊക്കെയായി ഒരു മികച്ച ഇൻസ്പിറേഷണൽ ചിത്രമാണ് 2023ൽ പുറത്തിറങ്ങിയ 12ത് fail. ജീവിതത്തിൽ ഒന്നുമാവാതെ തളർന്നിരിക്കുന്നവരും ഈ സിനിമ കണ്ടിട്ടില്ലാത്തവരും മറ്റൊന്നും നോക്കാതെ ഉറപ്പായും ഈ സിനിമ ഉടൻ തന്നെ കാണാൻ ശ്രമിക്കുക. നിങ്ങൾക്കിഷ്ടപെടും. ഈ സിനിമ വീണ്ടും ഇടയ്ക്ക് ഇടയ്ക്ക് കാണുമെന്നതിൽ യാതൊരു സംശയവുമില്ല.
ആ പിന്നെ വിക്രാന്ത് മാസി, അദ്ദേഹത്തെ കുറിച് എടുത്ത് പറയാതെ ഇത് അവസാനിപ്പിക്കാൻ പറ്റില്ല, സിനിമയുടെ നെടും തൂണായ മനോജ് കുമാർ ശർമയായി ജീവിച്ചു കാണിച്ചു, അത്രയ്ക്കും മികച്ച പെർഫോമൻസായിരുന്നു അയാളുടേത്.
©afsal.